وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِنْ صَوْتِكَ ۚ إِنَّ أَنْكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ
നിന്റെ നടത്തത്തില് നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുക യും ചെയ്യുക, നിശ്ചയം ശബ്ദങ്ങളില് വെച്ച് ഏറ്റവും അരോചകമായത് കഴുത രാഗം തന്നെയാകുന്നു.
സ്വന്തം കാര്യങ്ങള്ക്കുവേണ്ടി ശബ്ദം ചുരുക്കണമെന്നാണ് സൂക്തത്തില് പഠിപ്പി ച്ചിട്ടുള്ളത്. അല്ലാഹുവിനുവേണ്ടി അദ്ദിക്ര് വിവരിക്കുന്നത് സിംഹഗര്ജ്ജനം പോലെയാ യിരിക്കണമെന്നും അതുകേട്ട് കപടവിശ്വാസികള് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതക ളെപ്പോലെ സ്വര്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റില് നിന്നും വിര ണ്ടോടപ്പെടണമെന്നുമാണ് 74: 49-51 ല് പറഞ്ഞിട്ടുള്ളത്. 51: 50 ല് 'അപ്പോള് നിങ്ങള് അ ല്ലാഹുവിലേക്ക് വിരണ്ടോടുക' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് സിംഹഗര്ജ്ജനം പോലെ അദ്ദിക്ര് വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടിച്ചെല്ലുക എന്നാണ്. എന്നാല് ഈ സ്വഭാവം സ്വര്ഗത്തിലേക്കുള്ള ആയിരത്തില് ഒന്നായ വിശ്വാസിക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. 4: 63; 15: 12; 17: 110 വിശദീകരണം നോക്കുക.