( ലുഖ്മാന്‍ ) 31 : 23

وَمَنْ كَفَرَ فَلَا يَحْزُنْكَ كُفْرُهُ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُمْ بِمَا عَمِلُوا ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ

വല്ലവനും നിഷേധിക്കുന്നുവെങ്കില്‍ അപ്പോള്‍ അവന്‍റെ നിഷേധം നിന്നെ ദുഃഖി പ്പിക്കാതിരിക്കട്ടെ, നമ്മിലേക്കുതന്നെയാണ് അവരുടെയെല്ലാം മടക്കം, അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതെന്താണെന്ന് നാം അവരോട് വിവരം പറഞ്ഞുകൊടുക്കു ന്നതാണ്, നിശ്ചയം അല്ലാഹു നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെ യാണ്.

എന്നെന്നും ജീവിച്ചിരിക്കുന്ന മരണമില്ലാത്തവനില്‍ ഭരമേല്‍പിക്കാനും അവനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കാനും, അവന്‍ തന്നെ മതി അവന്‍റെ അടിമകളു ടെ കുറ്റങ്ങള്‍ വലയം ചെയ്യാന്‍; അപ്പോള്‍ നിഷ്പക്ഷവാനായ പ്രപഞ്ചനാഥനെക്കുറിച്ച് നീ ത്രികാലജ്ഞാനിയോട് ചോദിച്ചുകൊള്ളുക എന്നുമാണ് 25: 58-59 ലൂടെ പ്രവാചകനോ ടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്. ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കണമെന്ന് 16: 43 ലും 21: 7 ലും കല്‍പിച്ചിട്ടുണ്ട്. 10: 65; 39: 6-7; 45: 28-33 വിശദീകരണം നോക്കുക.