( ലുഖ്മാന്‍ ) 31 : 29

أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ

നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു രാത്രിയെ പകലില്‍ ലയിപ്പിക്കുന്നതും പക ലിനെ രാത്രിയില്‍ ലയിപ്പിക്കുന്നതും, അവന്‍ സൂര്യനെയും ചന്ദ്രനെയും വിധേ യമാക്കിയിരിക്കുന്നു, എല്ലാഒന്നും നിര്‍ണ്ണിതമായ ഒരു അവധിവരെ സഞ്ചരി ച്ചുകൊണ്ടിരിക്കുകയാകുന്നു, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനുമാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം നേരത്തെ നി ശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നാണ് 'നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 9: 51; 27: 75; 45: 13; 54: 52-53 വിശദീകരണം നോക്കുക.