( അസ്സജദഃ ) 32 : 5

يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ

അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള കല്‍പനകള്‍ അയക്കുന്നു, പിന്നെ അതിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷങ്ങള്‍ക്ക് തുല്യമായ ഒരു നാളില്‍ അവനിലേക്ക് കയറിപ്പോകുന്നു. 

ഭൂമിയിലെ ആയിരം വര്‍ഷം പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ അടുത്ത് സ്വര്‍ഗത്തില്‍ ഒരു ദിവസത്തിന് തുല്യമാണ്. 22: 47 ല്‍, കാഫിറുകളായവര്‍ നിന്നോട് ശിക്ഷക്കുവേണ്ടി ധൃതികൂട്ടുന്നുവല്ലോ, അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയില്ലതന്നെ, നിശ്ചയം നിന്‍റെ നാഥന്‍റെ അടുക്കലുള്ള ഒരു ദിവസം നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷങ്ങള്‍ പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 4: 158 ല്‍ വിവരിച്ച പ്രകാരം ഏകദേശം 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈസായെ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ രണ്ടാം ആകാശത്തേക്ക് ഉയര്‍ത്തുകയുണ്ടായി. ഇനി മസീഹുദ്ദജ്ജാലിനെ വധിക്കാന്‍ വേണ്ടി ഈസാ രണ്ടാമത് വരുമ്പോഴും ഈസായുടെ വയസ്സ് മുപ്പത്തിമൂന്ന് തന്നെയായിരിക്കും. എന്നാല്‍ പരലോകത്തെ വിചാരണാദിനം അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ളതായിരിക്കു മെന്ന് 70: 4 ല്‍ പറഞ്ഞിട്ടുണ്ട്. ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളും 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടു ള്ള അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം ആസ്വദിക്കുന്നതിനുവേണ്ടി ധൃതി കാണിക്കുന്നവരും അതുവഴി അവര്‍ ലോക ത്തിന്‍റെ അന്ത്യത്തിന് ധൃതികൂട്ടുന്നവരുമാണ്.