( അസ്സജദഃ ) 32 : 6

ذَٰلِكَ عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الرَّحِيمُ

അത് അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്ന അജയ്യനായ കാരുണ്യവാനാ യതുകൊണ്ടാണ്. 

ത്രികാലജ്ഞാനിയായ അല്ലാഹു പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും അവന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഉറക്കമോ മയക്കമോ പിടികൂടാത്ത അവന്‍ എല്ലാഓരോ കാര്യവും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്. എല്ലാ ജീവികളുടെയും ജീവനും ആത്മാവുമടങ്ങിയ റൂഹ് നാഥന്‍റെ റൂഹില്‍ നിന്നുള്ളതായതിനാല്‍ നാം എവിടെയായിരുന്നാലും അവന്‍ നമ്മോടൊപ്പമുണ്ട്. റൂഹ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നതിനാണ് മരണം എന്ന് പറയുന്നത്. 6: 60 ല്‍ വിവരിച്ച പ്രകാരം ഉറക്കത്തില്‍ ആത്മാവ് മാത്രം പോവുകയും ജീവന്‍ ശരീരത്തില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. നാഥനായ അല്ലാഹു അജയ്യനാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ 6: 112 ല്‍ വിവരിച്ചിട്ടുള്ള മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കള്‍ക്ക് അവന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ നാഥനെ ഏതെങ്കിലും വിധത്തില്‍ പരാജയപ്പെടുത്താനോ സാധ്യമല്ല എന്നാണ്. നാഥന്‍ വിശ്വാസികളോട് മാത്രമാണ് കാരുണ്യവാനായിട്ടുള്ളത്. അതേസ മയം ഗ്രന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളായ ഭ്രാന്തന്മാരോട് 32: 22 ല്‍ വിവരിച്ച പ്രകാരം അവന്‍ പ്രതികാരം ചെയ്യുന്നവന്‍ തന്നെയാണ്. 33: 43 ല്‍, അന്ധകാരങ്ങളില്‍ നിന്ന് (പിശാചിന്‍റെ വിവിധ വഴികളില്‍ നിന്ന്) പ്രകാശത്തിലേക്ക് (പ്രപഞ്ചനാഥന്‍റെ ഏക പാതയിലേക്ക്) മനുഷ്യരെ നയിക്കുന്നതിന് വേണ്ടിയാണ് നാഥന്‍ പ്രകാ ശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, അവന്‍ വിശ്വാസികളോട് ഏറെ കാരുണ്യവാന്‍ തന്നെയുമാണ് എന്നും പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ആത്മാവിനെയും പ രലോകത്തെയും പരിഗണിക്കാതെ ദേഹേച്ഛക്കും ഐഹിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. 6: 59, 145; 7: 52 വിശദീകരണം നോ ക്കുക.