( അത്തൗബ ) 9 : 58

وَمِنْهُمْ مَنْ يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَضُوا وَإِنْ لَمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ

നിര്‍ബന്ധദാനത്തിന്‍റെ കാര്യത്തില്‍ നിന്നെ കുറ്റപ്പെടുത്തുന്ന ചിലരും അവരി ലുണ്ട്, അങ്ങനെ അതില്‍ നിന്ന് വല്ലതും നല്‍കപ്പെട്ടാല്‍ അവര്‍ തൃപ്തരാകും, അതില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടാതിരുന്നാലോ, അപ്പോള്‍ അവരതാ കോ പിഷ്ഠരുമാകുന്നു.

വിശ്വാസികളുടെ ഒരു സംഘമുണ്ടെങ്കില്‍ ധനികരില്‍ നിന്ന് നിര്‍ബന്ധദാനം ശേഖ രിച്ച് 9: 60 ല്‍ വിവരിച്ച പ്രകാരം ദരിദ്രര്‍ക്കും അഗതികള്‍ക്കുമിടയില്‍ വിതരണം ചെയ്യേണ്ടതാണ്. എക്കാലത്തുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പരലോകത്തെക്കാള്‍ ഐഹികലോകത്തിന് പ്രാധാന്യം നല്‍കുന്നവരും പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. 4: 37-39 ല്‍ വിവരിച്ച പ്രകാരം അവര്‍ ഏത് വിധേനെയും ധനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവരും ചെലവഴിക്കാന്‍ പിശുക്ക് കാണിക്കുന്നവരുമാണ്. നിഷ്പക്ഷവാനായ നാഥനെ പ്രതിനിധീകരിക്കുന്ന, അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസികള്‍ ഇത്തരം കപടവിശ്വാസികളെയും അവരുടെ അനുയായികളെയും അനുസരിക്കാവുന്നതല്ല എന്ന് 8: 64 ല്‍ വിവരിച്ചിട്ടുണ്ട്. 5: 60; 7: 175-176; 8: 72-73 വിശദീകരണം നോക്കുക.