( അഹ്സാബ് ) 33 : 44

تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ ۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا

അവര്‍ അവനെ കണ്ടുമുട്ടുന്ന നാളില്‍ അവരോടുള്ള അഭിവാദ്യം സമാധാനം എന്നായിരിക്കും, അവര്‍ക്ക് അവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുമുണ്ട്.

 അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച വിശ്വാസി ആത്മാവുകൊണ്ട് നാഥ നെ കണ്ട് അവന്‍ നാഥനെത്തൊട്ടും നാഥന്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടുകൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണെന്ന് 89: 27-30 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ കുഫ് ഫാറുകള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചതിനാല്‍ വധിക്കപ്പെട്ടവരാണ്. അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിലുള്ള ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 25: 75-76; 36: 54-58; 39: 73-74 വിശദീകരണം നോക്കുക.