( അഹ്സാബ് ) 33 : 59

يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَنْ يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا

ഓ നബിയായിട്ടുള്ളവനേ! നീ നിന്‍റെ ഇണകളോടും നിന്‍റെ പുത്രിമാരോടും വിശ്വാസികളായ സ്ത്രീകളോടും അവരുടെ മൂടുപടങ്ങള്‍ അവരുടെമേല്‍ താഴ് ത്തിയിടാന്‍ പറയുക, അതാണ് അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും അനുയോജ്യമായത്, അല്ലാഹു ഏ റെപ്പൊറുക്കുന്ന കാരുണ്യവാനായിരിക്കുന്നു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളായ പുരുഷ ന്മാരും സ്ത്രീകളും കുഫ്ഫാറുകളായ പുരുഷന്മാരും സ്ത്രീകളും ആത്മാവിനും പര ലോകത്തിനും പ്രാധാന്യം കൊടുക്കാതെ ജഡത്തിനും ഐഹിക ലോകത്തിനും പ്രാധാ ന്യം കൊടുക്കുന്നവരാണ്. 7: 26 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായി പരിഗണിക്കാത്ത അവരിലെ സ്ത്രീകള്‍ പര്‍ദ്ദാധാരികളാ യ-മൂടിപ്പുതച്ച-നഗ്നകളായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്ര വാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളതാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ദുഷ്ടജീവികള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാ നുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 17: 97-98; 25: 33-34 എന്നീ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 18: 49; 24: 31, 60-61 വിശദീകര ണം നോക്കുക.