നിശ്ചയം, ദുര്‍നടപ്പിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത ചാരിത്ര്യവതികളായ വിശ്വാസിനികളെക്കുറിച്ച് ദുര്‍നടപ്പ് ആരോപിക്കുന്നവരായവരു ണ്ടല്ലോ, ഐഹികലോകത്തും പരലോകത്തും അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്.
നിശ്ചയം, വിശ്വാസികളും വിശ്വാസിനികളുമായവരെ ശല്യം ചെയ്യുകയും പിന്നെ അതില്‍ പശ്ചാത്തപിച്ച് മടങ്ങാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്ക് നരകക്കുണ്ഠത്തിലെ ശിക്ഷയാണുള്ളത്, അവര്‍ക്ക് കരിക്കുന്ന ശിക്ഷയുമാണുള്ളത് എന്ന് 85: 10 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രപഞ്ചം അതിന്റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊ ണ്ടിരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ രോഗമുള്ളവരെയും ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീക രിക്കുന്ന ഇതരജനവിഭാഗങ്ങള്‍ വധിക്കുന്നതും 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പില്‍ വരുത്തുന്നതുമാണ്. വിധിദിവസമാകട്ടെ, 2: 85 ല്‍ പറഞ്ഞ പ്ര കാരം അവര്‍ കഠിനമായ ശിക്ഷയിലേക്ക് തള്ളിവിടപ്പെടുന്നതുമാണ്. 6: 89-90; 9: 28; 16: 105-107; 33: 72-73 വിശദീകരണം നോക്കുക.