( അശ്ശൂറ ) 42 : 13

شَرَعَ لَكُمْ مِنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَنْ يَشَاءُ وَيَهْدِي إِلَيْهِ مَنْ يُنِيبُ

നൂഹിനോട് ഊന്നി ഉപദേശിച്ചിരുന്ന ഒന്നും, നാം നിന്നിലേക്ക് ദിവ്യസന്ദേശം ചെയ്തുകൊണ്ടിരിക്കുന്നതും, നാം ഇബ്റാഹീം-മൂസാ-ഈസാ എന്നിവരോട് ഊന്നി ഉപദേശിച്ചിരുന്ന ഒന്നുമായ ദീനിനെ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കു ന്നു, നിങ്ങള്‍ ഈ ദീനിനെ നിലനിര്‍ത്തുക, നിങ്ങള്‍ അതില്‍ ഭിന്നിക്കുകയുമരു ത്; നീ ഏതൊന്നിലേക്കാണോ അവരെ വിളിച്ചുകൊണ്ടിരിക്കുന്നത്, അല്ലാ ഹുവില്‍ പങ്ക് ചേര്‍ക്കുന്നവരുടെമേല്‍ അത് സഹിക്കാന്‍ കഴിയാത്തതാണ്, അ ല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ അവനിലേക്ക് തെരഞ്ഞെടുക്കുന്നു, ആ രാണോ അവനിലേക്ക് തിരിയുന്നത്, അവരെ അവനിലേക്ക് മാര്‍ഗദര്‍ശനം ചെയ്യു കയും ചെയ്യുന്നു. 

പ്രവാചകന്മാരില്‍ പ്രധാനികളായ, സൂക്തത്തില്‍ പറഞ്ഞ നൂഹ്, മുഹമ്മദ്, ഇബ്റാ ഹീം, മൂസാ, ഈസാ എന്നീ അഞ്ചുപേര്‍ ഉലുല്‍ അസ്മുകള്‍-ദൃഢചിത്തര്‍-എന്ന് അറിയപ്പെ ടുന്നു. അവരുടെയെല്ലാം ദീന്‍-ജീവിതരീതി-ഒന്നാണെന്നും, അത് സന്മാര്‍ഗവും സത്യവു മായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത രീതിയാണെന്നും ആ ജീവിതരീതി നിങ്ങള്‍ നിലനി ര്‍ത്തണമെന്നും അതില്‍ യാതൊരു ഭിന്നിപ്പുമുണ്ടാകരുത് എന്നുമാണ് വിശ്വാസികളോട് കല്‍പിക്കുന്നത്. എന്നാല്‍ 23: 51-53; 30: 31-32 തുടങ്ങിയ സൂക്തങ്ങള്‍ക്ക് വിരുദ്ധമായി വി വിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന് അല്ലാഹുവിന്‍റെ അധികാരാ വകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പിശാചിന്‍റെ സംഘത്തില്‍ അകപ്പെട്ടിട്ടുള്ള ഫുജ്ജാറുക ള്‍ അല്ലാഹുവിന്‍റെ ഈ കല്‍പനയെ മാത്രമല്ല, മൊത്തം ഗ്രന്ഥത്തെത്തന്നെയും തള്ളിപ്പറ യുന്നവരാണ്. അവര്‍ തന്നെയാണ് 3: 10; 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 

അല്ലാഹു അവനിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി മനുഷ്യരില്‍ നിന്നുള്ള പ്രവാചകന്മാരെ തെരഞ്ഞെടുക്കുന്നു എന്നാണ് 'അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ അവനി ലേക്ക് തെരഞ്ഞെടുക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. മനുഷ്യരില്‍ നിന്ന് ആരാണോ ഗ്രന്ഥം പരിചയപ്പെടുത്തുന്ന ആത്മാവിന്‍റെ ഉടമയായ നാഥനിലേക്ക് എപ്പോഴും ആത്മാവുകൊണ്ട് തിരിയുന്നത്, അവരെ അവനിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു. 41: 41 -43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടതിനുശേഷം അതിനെ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളുന്നവര്‍ മാ ത്രമാണ് സന്മാര്‍ഗത്തിലുള്ളതെന്ന് വിടവാങ്ങല്‍ ഹജ്ജില്‍ തന്നെ പ്രപഞ്ചനാഥന്‍ അവ ന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 3: 19, 101-103; 13: 27; 42: 2-3 വിശദീകരണം നോക്കുക.