( അഹ്സാബ് ) 33 : 70
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നേരെ ച്ചൊവ്വെയുള്ള വാക്ക് പറയുകയും ചെയ്യുക.
ത്രികാലജ്ഞാനിയായ നാഥന്‍ ഉറക്കവും മയക്കവുമില്ലാതെ എല്ലാകാര്യങ്ങളും വീ ക്ഷിക്കുന്നുണ്ട്, എല്ലാ കാര്യങ്ങളും 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ട്, നാളെ അത് വായിക്കേണ്ടിവരും എന്ന ബോധത്തിലുള്ള ചിന്തകളും സംസാരങ്ങളും മാത്രമേ വിശ്വാസികളില്‍ നിന്ന് ഉണ്ടാ കാവൂ. കപടവിശ്വാസികളെപ്പോലെ വളച്ചൊടിച്ചും ആശയം സ്പഷ്ടമാക്കാതെയും ദ്വ യാര്‍ത്ഥത്തിലുള്ളതുമായ സംസാരം നിങ്ങള്‍ സംസാരിക്കരുതെന്നാണ് വിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നത്. 4: 46; 5: 41-42; 49: 11-12 വിശദീകരണം നോക്കുക.