( സബഅ് ) 34 : 2

يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ الرَّحِيمُ الْغَفُورُ

ഭൂമിയില്‍ പ്രവേശിക്കുന്ന ഒന്നും അതില്‍ നിന്ന് പുറത്തുവരുന്ന ഒന്നും ആകാശ ത്തുനിന്ന് ഇറങ്ങുന്ന ഒന്നും അതിലേക്ക് കയറുന്ന ഒന്നും അവന്‍ അറിയുന്നു, അവന്‍ കാരുണ്യവാനായ ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമാകുന്നു.

ആകാശഭൂമികളിലും അവക്കിടയിലുമുള്ള സര്‍വ്വവസ്തുക്കളെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു എല്ലാം അറിയുന്നവനും ത്രികാലജ്ഞാനിയുമാണ്. പ്രപഞ്ചത്തില്‍ എവിടെയും ഒരു വസ്തുവും അല്ലാഹുവില്‍ നിന്ന് മ റഞ്ഞ് നില്‍ക്കുന്നില്ല, അവനാകട്ടെ, എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞനാകുന്നു എന്ന് 3: 5 ല്‍ പറഞ്ഞിട്ടുണ്ട്. 3: 26-27; 6: 59; 57: 4-6 വിശദീകരണം നോക്കുക.