( സബഅ് ) 34 : 46

قُلْ إِنَّمَا أَعِظُكُمْ بِوَاحِدَةٍ ۖ أَنْ تَقُومُوا لِلَّهِ مَثْنَىٰ وَفُرَادَىٰ ثُمَّ تَتَفَكَّرُوا ۚ مَا بِصَاحِبِكُمْ مِنْ جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ

നീ പറയുക: നിശ്ചയം, ഞാന്‍ നിങ്ങളോട് ഒരുകാര്യം മാത്രമേ ഉപദേശിക്കുന്നു ള്ളു, അതായത് നിങ്ങള്‍ അല്ലാഹുവിനുവേണ്ടി രണ്ടാളായോ ഒറ്റക്കായോ നി ലകൊള്ളുക, പിന്നെ നിങ്ങള്‍ ആലോചിച്ച് പ്രതിഫലിപ്പിക്കുക: ജിന്നില്‍ നിന്നു ള്ള എന്തൊന്നാണ് നിങ്ങളുടെ കൂട്ടുകാരനെ ബാധിച്ചിരിക്കുന്നതെന്ന്? നിശ്ച യം അവന്‍ കഠിനമായ ശിക്ഷയുടെ മുന്നോടിയായി നിങ്ങള്‍ക്കുള്ള ഒരു മുന്നറി യിപ്പുകാരനല്ലാതെയല്ല.

എക്കാലത്തും പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന സന്ദേശത്തെക്കുറിച്ച് അവരുടെ ജനത ആരോപിച്ചിരുന്നത്: ഇത് കൊണ്ടുവരുന്നത് ജിന്നുകളാണ് എന്നാണ്. അതുകൊണ്ടാണ് അവര്‍ പ്രവാചകന്മാരെ ജിന്നുബാധിച്ച ഭ്രാന്തന്മാര്‍ എന്ന് പറഞ്ഞിരുന്നത്. ഇന്ന് 41: 41-43 ല്‍ പറഞ്ഞ, പിശാചിന് ഇടപെടാന്‍ കഴിയാത്ത അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കുന്ന വിശ്വാസിയെക്കുറിച്ച്, ഗ്രന്ഥം കഴുതകളെന്നോണം വഹിക്കുന്ന 7: 40 ല്‍ പറഞ്ഞ യഥാര്‍ ത്ഥ ഭ്രാന്തന്മാരായ കെട്ടജനതക്ക് പറയാനുള്ളതും ഇതുതന്നെയാണ്. ഏതൊരു സൂക്തമാ ണ് അല്ലാഹു ഉദ്ദേശിച്ച ആശയത്തിലല്ലാതെ ജിന്ന് ബാധ മുഖേന പറയുന്നത് എന്ന് ഒറ്റ ക്കോ അല്ലെങ്കില്‍ രണ്ടാളോ ചേര്‍ന്ന് ആലോചിച്ച് കണ്ടുപിടിക്കാനാണ് അത്തരക്കാരെ സൂക്തം വെല്ലുവിളിക്കുന്നത്. 15: 6-12; 23: 70-71, 97-98; 26: 221-223 വിശദീകരണം നോക്കുക.