( സബഅ് ) 34 : 47

قُلْ مَا سَأَلْتُكُمْ مِنْ أَجْرٍ فَهُوَ لَكُمْ ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ شَهِيدٌ

നീ പറയുക: ഞാന്‍ നിങ്ങളോട് പ്രതിഫലത്തില്‍ നിന്ന് ഒന്നും ചോദിക്കുന്നില്ല, അപ്പോള്‍ അത് നിങ്ങള്‍ക്കുതന്നെയാണ്, എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ പക്കലല്ലാതെയല്ല, അവന്‍ എല്ലാഓരോ കാര്യത്തിന്മേലും സാക്ഷിയുമാണ്.

മൊത്തം ലോകര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുതരുന്നതിന് ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, എന്നാല്‍ കാരുണ്യവും ഐശ്വര്യ വുമായ അത് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അതിന്‍റെ ഗുണം നിങ്ങള്‍ക്കുതന്നെയാ ണ് എന്ന് പറയാനാണ് പ്രവാചകനോടും എക്കാലത്തുമുള്ള വിശ്വാസിയോടും കല്‍പി ച്ചിട്ടുള്ളത്. ഗ്രന്ഥം പഠിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നവര്‍ തങ്ങളുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174-175 ല്‍ പറഞ്ഞിട്ടുണ്ട്. 3: 187; 10: 61; 25: 57; 38: 86 വിശ ദീകരണം നോക്കുക.