( ഫാത്വിര്‍ ) 35 : 22

وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ

ജീവിച്ചിരിപ്പുള്ളവര്‍ സമമാവുകയില്ല, മരിച്ചവരും സമമാവുകയില്ല, നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു; നീയോ, ഖബറുകളിലു ള്ളവരെ കേള്‍പ്പിക്കുന്നവനുമല്ല. 

അദ്ദിക്ര്‍ കൊണ്ട് എപ്പോഴും ബോധത്തോടെ നിലകൊള്ളുന്ന, അല്ലാഹുവിന്‍റെ പ്ര തിനിധികളായ വിശ്വാസികള്‍ തന്നെ എല്ലാവരും സമമാവുകയില്ല, ലക്ഷ്യബോധം നഷ്ട പ്പെട്ട കാഫിറുകളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞയറ്റ കാഫിറുകളും എല്ലാവരും സമമാവുകയില്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ഓരോരുത്തരുടെയും പ്രയത്നങ്ങള്‍ വ്യത്യസ്തമാണ് എന്ന് 92: 4 ലും 53: 39 ലും പറഞ്ഞതിന്‍റെ ആശയം അതാണ്. 

വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ അവതരിച്ചിട്ടുള്ളത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുവാനും കാഫിറുകളുടെ മേല്‍ ശിക്ഷാവചനം ബാധകമാകുന്നതി നും വേണ്ടിയാണെന്ന് 36: 69-70 ലും, മാന്യമായ വായനയായ അദ്ദിക്ര്‍ ആത്മാവിനെ ശു ദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നവരല്ലാതെ ഉള്‍ക്കൊള്ളുകയില്ല എന്ന് 56: 79-82 ലും പറഞ്ഞിട്ടുണ്ട്. 6: 36; 7: 26; 27: 80-81 വിശദീകരണം നോക്കുക.