( യാസീന്‍ ) 36 : 15

قَالُوا مَا أَنْتُمْ إِلَّا بَشَرٌ مِثْلُنَا وَمَا أَنْزَلَ الرَّحْمَٰنُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا تَكْذِبُونَ

അവര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെയല്ല, നിഷ്പ ക്ഷവാന്‍ ഒന്നും തന്നെ അവതരിപ്പിച്ചിട്ടുമില്ല, നിശ്ചയം നിങ്ങള്‍ കളവ് പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ അല്ലാതെയല്ല.

മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കുന്നതിന് വേണ്ടി ദുര്‍മാര്‍ഗവും സന്മാര്‍ ഗവും വേര്‍തിരിക്കാനുള്ള ഉരക്കല്ലായ അദ്ദിക്ര്‍ അവതരിപ്പിക്കുകയും അത് വിശദീകരി ച്ച് കൊടുക്കുന്നതിന് വേണ്ടി പ്രവാചകനെ നിയോഗിക്കുകയും ചെയ്യുന്ന ചര്യയെത്തന്നെ അവര്‍ നിഷേധിക്കുകയാണുണ്ടായത്. അതുവഴി അല്ലാഹുവിന്‍റെ നിഷ്പക്ഷവാന്‍ എന്ന സ്വഭാവം അവര്‍ അംഗീകരിച്ചിരുന്നില്ല. ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കപടവി ശ്വാസികളായ കാഫിറുകളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളായ കാഫിറുകളും അദ്ദിക്റിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്ന വിശ്വാസിയെ 54: 25 ല്‍ പറ ഞ്ഞ പ്രകാരം 'ഒറ്റയാനായ കളവ് പറയുന്നവന്‍' എന്ന് പറഞ്ഞ് പുച്ഛിക്കുകയാണ് ചെയ്യു ക. 4: 118; 7: 62-63; 22: 72; 67: 6-10 വിശദീകരണം നോക്കുക.