( യാസീന് ) 36 : 3
إِنَّكَ لَمِنَ الْمُرْسَلِينَ
നിശ്ചയം, നീ പ്രവാചകന്മാരില് പെട്ടവന് തന്നെയാകുന്നു,
അതായത് നീ അല്ലാഹുവിന്റെ സന്ദേശം ലോകര്ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി അല്ലാഹുവിനാല് തെരഞ്ഞെടുക്കപ്പെട്ടവനാകുന്നു. എന്നാല് ഇന്ന് 3: 7 ല് വിവരിച്ച പ്രകാരം അറബി ഖുര്ആന് വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള് ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി അന്ത്യപ്ര വാചകനായ മുഹമ്മദിനെ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികളെ പിന്പറ്റുന്നവരും ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആന യിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 8: 22; 9: 65; 35: 42 വിശദീകരണം നോക്കുക.