فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ
അപ്പോള്‍ ആരുടെ കൈകളിലാണോ എല്ലാ വസ്തുക്കളുടെയും ആധിപത്യം നിലകൊള്ളുന്നത്, ആരിലേക്കാണോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും അവന് പരിശുദ്ധനാണ്.
ഈ സൂക്തം വായിക്കുമ്പോള്‍ നാഥനെ ഇങ്ങനെ വാഴ്ത്താവുന്നതാണ്: 'സുബ് ഹാന ദില്‍ ജബറൂത്ത് വല്‍ മലക്കൂത്ത് വല്‍ കിബ്രിയാഇ വല്‍ അള്വീമഃ-എല്ലാവിധ അഹന്തകള്‍ക്കും ആധിപത്യങ്ങള്‍ക്കും കേമത്തങ്ങള്ക്കും മഹത്വങ്ങള്‍ക്കും ഉടയവനാ യ ഒരുവന് പരിശുദ്ധനാണ്'. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം പൂവണിയിക്കുന്ന, സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അല്ലാഹുവിനെ ഉപമയില്ലാത്ത ഉദാഹരണമില്ലാത്ത പരിശുദ്ധനായി അംഗീകരിക്കുകയുള്ളൂ. അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ അവന്റെ വീടായ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചെത്തുകയും അവനെ കണ്ടുമുട്ടുകയുമുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ബാക്കി ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും പിശാചിന്റെ വീടായ നരകക്കുണ്ഠാരത്തിലേക്കാണ് പോവുക. 7: 185; 23: 91-92; 28: 88; 30: 11, 17-18 വിശദീകരണം നോക്കുക.