( അല്‍ മുഅ്മിനൂന്‍ ) 23 : 91

مَا اتَّخَذَ اللَّهُ مِنْ وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَٰهٍ ۚ إِذًا لَذَهَبَ كُلُّ إِلَٰهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَانَ اللَّهِ عَمَّا يَصِفُونَ

അല്ലാഹു യാതൊരു സന്താനത്തേയും സ്വീകരിച്ചിട്ടില്ല, അവനോടൊപ്പം മറ്റൊരു ഇലാഹും ഉണ്ടായിട്ടുമില്ല, അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഓരോ ഇലാഹും താന്‍ സൃഷ്ടിച്ചത് കൊണ്ടുപോവുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ ത്തി ഔന്നിത്യം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു; അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു അതീവ പരിശുദ്ധനാകുന്നു.

4: 1 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരെയും ത്രികാലജ്ഞാനമായ അദ്ദിക് റും കൊണ്ട് നിയോഗിച്ചിട്ടുള്ളത് പ്രപഞ്ചനാഥനെയും ജീവിതലക്ഷ്യത്തെയും പരിചയ പ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം 1000 ത്തില്‍ ഒന്നാ യ വിശ്വാസി മാത്രമേ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കുകയും അദ്ദിക്റിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തുകയുമുള്ളൂ. ബാക്കി 999 അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടിക യില്‍ നിന്ന് അവരുടെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള ഇല്ലിയ്യീന്‍ പട്ടികയി ലേക്ക് മാറ്റുകയില്ല. 7: 40; 17: 110-111; 21: 24-25, 108; 22: 31 വിശദീകരണം നോക്കുക.