( സ്വാഫ്ഫാത്ത് ) 37 : 149

فَاسْتَفْتِهِمْ أَلِرَبِّكَ الْبَنَاتُ وَلَهُمُ الْبَنُونَ

ഇനി അവരോട് നീ ചോദിക്കുക: നിന്‍റെ നാഥന് പെണ്‍മക്കളും അവര്‍ക്ക് ആ ണ്‍മക്കളുമാണോ? 

 ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥമില്ലാതിരുന്നതിനാല്‍ മക്കാമുശ്രിക്കുകള്‍ക്ക് മലക്കു കളെക്കുറിച്ച് തെറ്റായ ധാരണയാണുണ്ടായിരുന്നത്. അവര്‍ മലക്കുകളെ അല്ലാഹുവിന്‍റെ പെണ്‍മക്കളായും ജിന്നുകളെ അല്ലാഹുവിന്‍റെ ആണ്‍മക്കളായിട്ടുമാണ് സങ്കല്‍പിച്ചു പോ ന്നിരുന്നത്. ഗ്രന്ഥം അവതരിച്ചിട്ടുള്ളത് എക്കാലത്തുമുള്ള വിശ്വാസികള്‍ക്ക് മലക്കുകളെ ക്കുറിച്ചും ജിന്നുകളെക്കുറിച്ചുമുള്ള യഥാര്‍ത്ഥ ധാരണ രൂപപ്പെടുത്തുന്നതിന് വേണ്ടിയും കൂടിയാണ്. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇതര ജ നവിഭാഗങ്ങളെക്കാള്‍ മലക്കുകളെക്കുറിച്ചും ജിന്നുകളെക്കുറിച്ചുമെല്ലാം വികലമായ ധാര ണ വെച്ചുപുലര്‍ത്തുന്നത്. 16: 89 ല്‍, എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണ് എന്നാണ് പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടി വെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ യ ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് വാദിക്കുന്നവരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെക്കുറിച്ച് കാഫിറുകളും നരകത്തിലേക്കുള്ളവരെന്നും മുദ്ര കുത്തുന്നവരുമാണ്. 16: 58-59; 40: 82-83; 53: 27-28 വിശദീകരണം നോക്കുക.