( മുഅ്മിന്‍ ) 40 : 82

أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ ۚ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ فَمَا أَغْنَىٰ عَنْهُمْ مَا كَانُوا يَكْسِبُونَ

അവര്‍ ഭൂമിയില്‍ സഞ്ചരിച്ചുനോക്കിയിട്ടില്ലേ, അങ്ങനെ അവര്‍ക്ക് മുമ്പുണ്ടാ യിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുക യും ചെയ്തിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ എണ്ണത്തില്‍ അധികമുള്ളവരും അതിബല വാന്മാരും ഭൂമിയില്‍ പൈതൃകങ്ങള്‍ അവശേഷിപ്പിച്ചവരുമായിരുന്നു, അപ്പോള്‍ അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അവരെത്തൊട്ട് ഉപകാരപ്രദമായില്ല.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന, ആത്മാവിനെ പരിഗണിക്കാത്ത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരു ടെ അനുയായികളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ച തെമ്മാടികളാണെന്നും, ഫുജ്ജാറുകളും കുഫ്ഫാറുകളുമായ അവരോടാണ് നരകക്കുണ്ഠം വാഗ്ദത്തം ചെയ്തിട്ടുള്ളത് എന്നും 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്.

ഭൂമി ആടിയുലഞ്ഞ് പോകാതിരിക്കാനാണ് പര്‍വ്വതങ്ങളെ ആണികളായി സംവിധാനിച്ചിട്ടുള്ളതെന്ന സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന അവര്‍ അദ്ദിക്റിനെ മൂടിവെച്ച് ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂകരായി നോക്കിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 168-169 ല്‍ വിശദീകരിച്ച പ്രകാരം ഇക്കൂട്ടര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവ ന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ ഭൂമിയുടെ തിരിച്ചുകറക്കത്തിനും അന്തിക്രിസ്തുവിന്‍റെ ആഗമനത്തിനും ധൃതി കാണിക്കുന്നവരാ യി അധപതിച്ചിരിക്കുന്നു. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത യഥാര്‍ത്ഥ കാഫിറുകള്‍ ആയിരം സമുദായങ്ങളില്‍ പെട്ട ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ജീവികളില്‍ വെച്ച് ഏറ്റവും തി ന്മയേറിയവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22, 55; 25: 34 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച അറബി ഖുര്‍ആന്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 9: 28, 95 എന്നീ സൂക്തങ്ങളിലൂടെ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്റിനെ മാലിന്യമായി മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് 9: 125 ല്‍ പറഞ്ഞിട്ടുണ്ട്. 6: 131-133; 33: 60-61, 72-73; 40: 21-22 വിശദീകരണം നോക്കുക.