( സ്വാഫ്ഫാത്ത് ) 37 : 32

فَأَغْوَيْنَاكُمْ إِنَّا كُنَّا غَاوِينَ

അപ്പോള്‍ നിശ്ചയം, ഞങ്ങള്‍ നിങ്ങളെ ലക്ഷ്യബോധം നഷ്ടപ്പെടുത്തി, നിശ്ച യം ഞങ്ങളും ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍ തന്നെയായിരുന്നു.

അദ്ദിക്റിനെ അവഗണിച്ച് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥ ങ്ങളെ ആസ്പദമാക്കി ആചാരാനുഷ്ഠാനങ്ങള്‍ വാര്‍ത്തെടുത്ത് ഇസ്ലാമിന്‍റേതാണെന്ന് പ്രചരിപ്പിച്ചിരുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ പറയുകയാണ്: ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായതുപോലെ നിങ്ങളെയും ലക്ഷ്യബോധം നഷ്ടപ്പെടുത്തി യതാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ തന്നെയാണ് പിശാചിനെ സേ വിച്ചുകൊണ്ടിരിക്കുന്നവരും നാളെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ വെച്ച് 2: 165-167 ല്‍ വിവരിച്ച പ്രകാരം പരസ്പരം തര്‍ക്കിക്കുന്നവരും. 7: 179; 10: 60; 26: 91-95 വിശ ദീകരണം നോക്കുക.