( സ്വാദ് ) 38 : 13

وَثَمُودُ وَقَوْمُ لُوطٍ وَأَصْحَابُ الْأَيْكَةِ ۚ أُولَٰئِكَ الْأَحْزَابُ

-സമൂദും ലൂത്തിന്‍റെ ജനതയും വനവാസികളും, അക്കൂട്ടരാകുന്നു സംഘങ്ങള്‍.

മുന്‍ തലമുറകളില്‍ അതാത് പ്രവാചകന്മാരുടെ ജനതയായിരുന്നു സത്യത്തെ തള്ളി പ്പറഞ്ഞ സംഘക്കാര്‍ എങ്കില്‍ ഇന്ന് അന്ത്യ പ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ പെട്ട കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മിഥ്യ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവര്‍ എന്ന് 9: 67-68; 33: 72-73; 48: 6; 98: 6 തുടങ്ങി യ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 176-179; 15: 78; 26: 176-180 വിശദീകരണം നോ ക്കുക.