( സ്വാദ് ) 38 : 2

بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ

അല്ല, കാഫിറുകളായിട്ടുള്ളവര്‍ പ്രതാപം നടിക്കുന്നവരും ഭിന്നിപ്പിലുമാകുന്നു.

ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്റിനെ നിഷേധിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഭൂരിപക്ഷത്തിന്‍റെ ഹുങ്ക് നടിക്കുന്നവരും അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി ഭിന്നിച്ച് പിശാചിന്‍റെ സം ഘത്തില്‍ പെട്ടവരുമാണ്. 56: 82 ല്‍ പറഞ്ഞപ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരുമാണ് അവര്‍. 16: 43-44; 33: 1; 37: 151 വിശദീകരണം നോക്കുക.