( അല്‍ മുഅ്മിനൂന്‍ ) 23 : 100

لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِنْ وَرَائِهِمْ بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

-ഞാന്‍ വിട്ടേച്ചുപോയ സല്‍കര്‍മ്മങ്ങളൊക്കെയും പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചാലും! അങ്ങനെയല്ല, നിശ്ചയം അത് അവന്‍ പറഞ്ഞുകൊണ്ടിരി ക്കുന്ന ഒരു വെറും വാക്ക് മാത്രമാകുന്നു. അവരുടെ പിറകില്‍ അവര്‍ പുനരു ജ്ജീവിപ്പിക്കപ്പെടുന്ന നാള്‍വരെ ഒരു മറയുണ്ടായിരിക്കുന്നതുമാണ്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറയുകയും എല്ലാം പഠിച്ചുതികഞ്ഞവനാണെന്ന് അഹങ്കരിക്കുകയും ചെയ്ത ഫുജ്ജാറുകളില്‍ പെട്ട ഓരോരുത്തരുടെയും മര ണസമയത്ത് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് നാഥന്‍ പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കാഫിറിനെക്കുറിച്ചാണ് ഇവിടെയും പരാമര്‍ ശിച്ചിട്ടുള്ളത്. 6: 26-30; 32: 12; 40: 10-11 വിശദീകരണം നോക്കുക.

മനുഷ്യര്‍ നാലാം ഘട്ടത്തിലെ ഭൂമിയിലെ ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത് അഞ്ചാം ഘട്ടമായ ബര്‍സഖിലേക്കാണ്. ഉറക്കത്തിന്‍റെ അവസ്ഥക്ക് നേരെ വിപരീതമായി, ജീവനില്ലാതെ ആത്മാവ് നിലനില്‍ക്കുന്ന അവസ്ഥയാണ് ബര്‍സഖിലുള്ളത്. ബോധമു ള്ളതുകൊണ്ട് വേദനകളും യാതനകളും അനുഭവിക്കുകയും എന്നാല്‍ ജീവനില്ലാത്തതു കൊണ്ട് തടയാനോ അനങ്ങാനോ സാധിക്കാത്തതുമായ ഒരു പ്രത്യേക അവസ്ഥയാണത്. സൂക്തത്തില്‍ പറഞ്ഞിട്ടുള്ളവര്‍ തങ്ങളുടെ ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായതി നാല്‍ അവര്‍ നല്ലരീതിയില്‍ ഓര്‍മിപ്പിക്കപ്പെടുകയില്ല; എന്ന് മാത്രമല്ല, അവര്‍ 36: 12 ല്‍ പ റഞ്ഞതുപോലെ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോകുന്ന പൈതൃകങ്ങള്‍ 1000 സമുദായങ്ങളി ല്‍ പെട്ട ജീവികള്‍ക്ക് ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതായതിനാല്‍ 20: 99-100 ല്‍ വിവരിച്ച പ്രകാരം ജീവികള്‍ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പാപഭാരവും അവര്‍ വഹി ക്കേണ്ടിവരുന്നതാണ്.

സമുദ്രത്തില്‍ കുടിക്കുന്നവര്‍ക്ക് രുചി നല്‍കുന്ന തെളിനീര്‍ വെള്ളവും ഉപ്പുവെള്ള വും കൂടിച്ചേരാതിരിക്കാനുള്ള കാണാത്ത ഒരു മറയുണ്ട് എന്ന് 25: 53; 55: 19-20 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 85; 9: 53-55; 16: 24-25; 42: 22 വിശദീകരണം നോക്കുക.