( സ്വാദ് ) 38 : 5

أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ

ഇവന്‍ ഇലാഹുകളെയെല്ലാം ഏക ഇലാഹാക്കിയിരിക്കുന്നുവോ? നിശ്ചയം ഇ ത് ആശ്ചര്യകരമായ ഒരു കാര്യം തന്നെ,

പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഇലാഹായും റബ്ബായും രാജാധിരാജനായും ലോകര്‍ക്ക് പരിചയപ്പെടുത്താന്‍ കടമപ്പെട്ട ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത നാവുകൊണ്ട് അല്ലാഹ്, അല്ലാഹ് എന്ന് പറയുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ പിശാചിനെ കുടിയിരുത്തിയതിനാല്‍ ഫുജ്ജാറുകളായ അവര്‍ നരകക്കുണ്ഠത്തിലേക്കു ള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് അവരുടെ വിധി സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേ ക്ക് മാറ്റാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ കേള്‍ ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായ ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ അവരെ പ്രപഞ്ചനാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 16: 2; 37: 22-37; 39: 35, 45 വിശദീകരണം നോക്കുക.