لِيُكَفِّرَ اللَّهُ عَنْهُمْ أَسْوَأَ الَّذِي عَمِلُوا وَيَجْزِيَهُمْ أَجْرَهُمْ بِأَحْسَنِ الَّذِي كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ച ഏറ്റവും ദുഷിച്ച കര്‍മ്മങ്ങള്‍ അല്ലാഹു അവരെത്തൊട്ട് മാ യ്ച്ച് കളയുന്നതിനും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി കള്‍ നോക്കി അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി.
അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് മറ്റുള്ളവരെ അതില്‍ നിന്ന് തടഞ്ഞുകൊണ്ടിരിക്കുന്ന കാഫിറുകള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ദുഷിച്ച പ്രവൃത്തി നോക്കി കഠിനമായ ശിക്ഷ നാം രുചിപ്പിക്കുകതന്നെ ചെയ്യുമെന്നാണ് 41: 26-27 ല്‍ പറഞ്ഞിട്ടുള്ള തെങ്കില്‍, ഇവിടെയും 16: 97 ലും ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്, അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി നാളെ പ്രതിഫലം നല്‍കും എന്നാണ് പറഞ്ഞിട്ടുള്ളത്. 25: 68-70; 39: 9-10 വിശദീകരണം നോക്കുക.