( സുമര്‍ ) 39 : 31
ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِنْدَ رَبِّكُمْ تَخْتَصِمُونَ
പിന്നെ, നിശ്ചയം നിങ്ങള്‍ വിധിദിവസം നിങ്ങളുടെ നാഥന്റെ അടുക്കല്‍ തര്ക്കിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
അദ്ദിക്ര്‍ പിന്‍പറ്റി ജീവിച്ചിരുന്ന പ്രവാചകന്മാരും വിശ്വാസികളും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിച്ചിരുന്ന കാഫിറുകള്‍ക്ക് എതിരെ സാക്ഷ്യം വഹിക്കുന്നതാണ്. മാത്രമല്ല, കപടവിശ്വാസികളായ നേതാക്കളും അവരുടെ അനുയായികളായ കാഫിറുകളും 2: 165-167 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പരലോകത്തുവെച്ച് പരസ്പരം തര്‍ക്കിക്കുന്നതും പഴിക്കുന്നതും ശപിക്കുന്നതുമാണ്. അതുപോലെ ഫുജ്ജാറുകളായ മാതാപിതാക്കളും അനുയായികളും തമ്മില്‍ 7: 38-39 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പരലോകത്തുവെച്ച് തര്‍ക്കിക്കുന്നതാണ്. 4: 41-42; 11: 17; 25: 17-18, 29-30 വിശദീകരണം നോക്കുക.