( സുമര്‍ ) 39 : 34

لَهُمْ مَا يَشَاءُونَ عِنْدَ رَبِّهِمْ ۚ ذَٰلِكَ جَزَاءُ الْمُحْسِنِينَ

അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത് ഉ ണ്ടായിരിക്കും, അതാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കുള്ള പ്രതിഫലം.

 ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ചരിക്കുന്നവനാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍. ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ചുത ന്നെ വിധികല്‍പിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് ശു പാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാനുള്ള സമ്മതം നല്‍കുന്നതാണ്. 37: 80; 38: 49-50; 41: 30-32; 43: 85-86 വിശദീകരണം നോക്കുക.