( സുമര്‍ ) 39 : 62

اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ

അല്ലാഹു എല്ലാ ഓരോ വസ്തുവിന്‍റെയും സ്രഷ്ടാവാകുന്നു, അവന്‍ എല്ലാ ഓരോ വസ്തുവിന്‍റെ മേലും കൈകാര്യകര്‍ത്താവുമാകുന്നു.

ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളേയും ഇല്ലായ്മയില്‍ നി ന്ന് സൃഷ്ടിച്ചിട്ടുള്ള അല്ലാഹു അവയുടെ പരിണാമവും നേരത്തെത്തന്നെ നിശ്ചയിച്ച് ഒ രു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍റെ പ്രതിനിധികളായി നിശ്ചയി ച്ച ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ ആ ഗ്രന്ഥത്തിന്‍റെ ഉടമയെ മാത്രമേ സംരക്ഷ കനും കൈകാര്യകര്‍ത്താവുമായി സ്വീകരിക്കാവൂ. എന്നാല്‍ 1: 4 ല്‍, ഞങ്ങള്‍ നിന്നെ മാ ത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു എന്ന് ആത്മാവുകൊണ്ട് പറയുന്ന വിശ്വാസികള്‍ മാത്രമേ പ്രപഞ്ചനാഥനെ കൈകാര്യക ര്‍ത്താവായി സ്വീകരിക്കുകയുള്ളൂ. അവര്‍ അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായി സ്വയം ഉപയയോഗപ്പെടുത്തുന്ന തോടൊപ്പം അങ്ങനെ ഉപയോഗപ്പെടുത്താന്‍ എല്ലാ മനുഷ്യരേയും ഉണര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് അവരെ അദ്ദിക്ര്‍ എല്ലാവിധ ആപത്ത്-വിപത്തു കളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുക യും വിധിദിവസം അവര്‍ക്ക് അനുകൂലമായി സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ് തുകൊണ്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്. 6: 66; 9: 123; 38: 24, 83; 39: 39-41 വിശദീകരണം നോക്കുക.