( സുമര്‍ ) 39 : 61

وَيُنَجِّي اللَّهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചിരുന്നവര്‍ ആരോ, അവരുടെ വിജയോപാധി കള്‍ കൊണ്ട് അല്ലാഹു അവരെ രക്ഷപ്പെടുത്തുന്നതാണ്, തിന്മകള്‍ ഒന്നും അ വരെ ബാധിക്കുകയില്ല, അവര്‍ ദുഃഖിക്കുന്നവരാവുകയും ഇല്ല.

അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ത്രികാലജ്ഞാനമായ അത് ഉപ യോഗപ്പെടുത്തി ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന്‍/അവള്‍ മാത്രമാണ് വിജയം വരിക്കുക. നിഷ്പക്ഷവാനായ നാഥന്‍ ആരേയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍, പാഴ്സികള്‍ തുടങ്ങിയവരില്‍ നിന്നുള്ള ഏതൊരാളും പ്രപഞ്ചനാഥ നെ ഏകനായി അംഗീകരിച്ചുകൊണ്ടും വിധിദിവസത്തെക്കൊണ്ട് വിശ്വസിച്ചുകൊണ്ടും സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചാല്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖിക്കാ നോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇ ക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 136; 32: 19; 39: 33-35 വിശദീകരണം നോക്കുക.