لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۗ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ
ആകാശങ്ങളുടെയും ഭൂമിയുടെയും നിഗൂഢതകളുടെ താക്കോലുകള് അവനാ കുന്നു, അല്ലാഹുവിന്റെ സൂക്തങ്ങള് മൂടിവെക്കുന്നവര് ആരോ അക്കൂട്ടര് ത ന്നെയാകുന്നു നഷ്ടപ്പെടുന്നവര്.
ആകാശഭൂമികളെ ഇല്ലായ്മയില് നിന്ന് രൂപപ്പെടുത്തിയെടുത്ത ത്രികാലജ്ഞാനിയാ യ അല്ലാഹുവിന്റെ അടുക്കലാണ് അവയിലെ നിഗൂഢ രഹസ്യങ്ങളെല്ലാം ഉള്ളത് എന്നാ ണ് സൂക്തം പറയുന്നത്. ത്രികാലജ്ഞാനമായ അദ്ദിക്റില് അവന് അത് രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. അപ്പോള് ആരാണോ 'എന്റെ നാഥാ! എനിക്ക് നീ അറിവ് വര്ദ്ധിപ്പിച്ച് ത രേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്ത്ഥിച്ച് 25: 33 ല് പറഞ്ഞ നാഥനില് നിന്നുള്ള ഗ്ര ന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് വായിച്ച് മനസ്സിലാക്കി അതിനെ സ ത്യപ്പെടുത്തുന്നത്, അവര് മാത്രമാണ് വിജയം വരിക്കുന്നവര്. അത്തരം ബുദ്ധിമാന്മാര് ക്ക് മാത്രമാണ് പ്രപഞ്ചത്തില് നടക്കുന്ന എല്ലാവിധ ചലനങ്ങളുടെയും യഥാര്ത്ഥ ആശ യം മനസ്സിലാക്കാന് സാധിക്കുക. ഉറപ്പുനല്കുന്ന സത്യമായ അദ്ദിക്ര് കൊണ്ട് എല്ലാവി ധ സംശയങ്ങളും ദൂരീകരിച്ച് ദൃഢബോധ്യം വരുത്താത്ത അറബി ഖുര്ആന് വായിക്കു ന്ന എല്ലാ ഫുജ്ജാറുകളും ഇഹപര ജീവിതം നഷ്ടപ്പെട്ടവരാണ്. 42: 12 ലും, ആകാശങ്ങളു ടെയും ഭൂമിയുടെയും നിഗൂഢതകളുടെ താക്കോലുകള് അല്ലാഹുവിനാണ് എന്ന് പറഞ്ഞി ട്ടുണ്ട്. അല്ലാഹുവിനെ പരിചയപ്പെടുത്താന് അവതരിപ്പിക്കപ്പെട്ട പ്രകാശമായ അദ്ദിക്റി നെ മൂടിവെച്ചവര് തന്നെയാണ് ജീവിതം നഷ്ടപ്പെട്ട ദുഷ്ടജീവികള് എന്ന് 8: 22 ലും 25: 34 ലും പറഞ്ഞിട്ടുണ്ട്. 2: 121; 6: 59; 10: 61 വിശദീകരണം നോക്കുക.