( അന്നിസാഅ് ) 4 : 176

يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِنْ لَمْ يَكُنْ لَهَا وَلَدٌ ۚ فَإِنْ كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِنْ كَانُوا إِخْوَةً رِجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ ۗ يُبَيِّنُ اللَّهُ لَكُمْ أَنْ تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

അവര്‍ നിന്നോട് വിധി ചോദിക്കുന്നു, നീ പറയുക: അല്ലാഹു നിങ്ങള്‍ക്കിതാ കലാലഃയുടെ കാര്യത്തില്‍ വിധിനല്‍കുന്നു, മക്കളില്ലാത്ത ഒരാള്‍ മരിച്ചുപോവുകയാണെങ്കില്‍ അവന് ഒരു സഹോദരിയുമുണ്ട്, അപ്പോള്‍ അവന്‍ വിട്ടേച്ചുപോകുന്ന ധനത്തിന്‍റെ പകുതി അവള്‍ക്കുണ്ട്, ഇനി മരിച്ചുപോയത് ഒരു സ് ത്രീയാണെങ്കില്‍-അവള്‍ക്ക് മക്കളില്ലാത്ത അവസ്ഥയില്‍-സഹോദരന്‍ അവളുടെ അനന്തരാവകാശമെടുക്കുന്നതുമാണ്, ഇനി പരേതന് രണ്ട് സഹോദരികള്‍ അവകാശികളായുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സമ്പത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗത്തിന് അവര്‍ അര്‍ഹരായിരിക്കും, ഇനി കൂടുതല്‍ സഹോദര- സഹോദരികളുണ്ടെങ്കില്‍ അപ്പോള്‍ പുരുഷന് സ്ത്രീവിഹിതത്തിന്‍റെ ഇരട്ടിയാ യിക്കൊണ്ട് അവര്‍ക്കിടയില്‍ ഭാഗിച്ചെടുക്കേണ്ടതാണ്, നിങ്ങള്‍ പിഴച്ചുപോകാതിരിക്കുന്നതിനുവേണ്ടി അല്ലാഹു നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തെക്കുറിച്ചും അറിയുന്നവന്‍ തന്നെയാകുന്നു.

4: 12 കൂട്ടിവായിക്കുക. മാതാപിതാക്കളോ മക്കളോ അനന്തരാവകാശികളായി ഇല്ലാതെ മരിച്ചുപോകുന്നവര്‍ക്കാണ് 'കലാലഃ' എന്ന് പറയുന്നത്. ഈ സൂക്തത്തിലെ 'കലാലഃ'യുടെ അവകാശികള്‍ പിതാവൊത്ത സഹോദരനോ സഹോദരിയോ ആണ്. 4: 11 ല്‍ പറഞ്ഞതുപോലെ മക്കള്‍ക്ക് കിട്ടുന്ന അവകാശ വിഹിതമാണ് ഇവിടെ കലാലഃയുടെ സഹോദര ങ്ങള്‍ക്കും സഹോദരികള്‍ക്കും കിട്ടുന്നത്. കലാലഃക്ക് കൂടുതല്‍ സഹോദരന്മാരും സഹോദരികളുമുണ്ടെങ്കില്‍ പുരുഷന് സ്ത്രീയുടെ ഇരട്ടിയായിക്കൊണ്ട് ഭാഗിച്ചെടുക്കാനാണ് 4: 11 ലെ പോലെ ഇവിടെയും പറഞ്ഞിട്ടുള്ളത്. കലാലഃയായി മരിച്ച പുരുഷന് ഭാര്യ ജീവി ച്ചിരിക്കുന്ന പക്ഷം, അവള്‍ക്കുള്ള വിഹിതം നല്‍കിയ ശേഷവും, കലാലഃയായി മരിച്ചത് സ്ത്രീയാണെങ്കില്‍ അവള്‍ക്ക് ഭര്‍ത്താവുള്ള അവസ്ഥയില്‍ ഭര്‍ത്താവിന്‍റെ വിഹിതം നല്‍കി യതിനുശേഷവും ബാക്കിയുള്ളതാണ് സഹോദരങ്ങള്‍ക്ക് ലഭിക്കുക. അല്ലാഹു ഇത്തരം നിയമനിര്‍ദ്ദേശങ്ങളെല്ലാം ഗ്രന്ഥത്തിലൂടെ നല്‍കുന്നത് മനുഷ്യര്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് പിഴച്ച് പിശാചിന്‍റെ മാര്‍ഗ്ഗത്തിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അദ്ദിക്റില്‍ നിന്ന് പിശാച് മനുഷ്യരെ തടഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ നിയമനിര്‍ദ്ദേശങ്ങളൊന്നും ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ജീവിതത്തില്‍ പാലിക്കാറില്ല. 1: 7 ല്‍ 'കോപിക്കപ്പെട്ടവരുടെ മാര്‍ഗ്ഗത്തിലല്ല' എന്ന് പറയുമ്പോള്‍ ഈ നിയമനിര്‍ദ്ദേശങ്ങളെല്ലാം അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തരുതേ എന്നും 'പിഴച്ചവരുടെ മാര്‍ഗ്ഗത്തിലുമല്ല' എന്ന് പറയുമ്പോള്‍ ഈ നിയമനിര്‍ ദ്ദേശങ്ങളെല്ലാം പാലിക്കാത്ത കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്നവരുടെ കൂട്ട ത്തിലും ഉള്‍പെടുത്തരുതേ എന്നുമായിരിക്കണം ആയിരത്തില്‍ ഒന്നായ വിശ്വാസിയുടെ മനസ്സിലുണ്ടായിരിക്കേണ്ടത്. 3: 90; 4: 13-14, 167 വിശദീകരണം നോക്കുക.