وَالَّذِينَ آمَنُوا مِنْ بَعْدُ وَهَاجَرُوا وَجَاهَدُوا مَعَكُمْ فَأُولَٰئِكَ مِنْكُمْ ۚ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ ۗ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
ശേഷം വിശ്വാസികളായവരും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊപ്പം ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരുമുണ്ടല്ലോ, അപ്പോള്‍ അക്കൂട്ടരും നിങ്ങളില്‍ പെട്ടവരാണ്, എങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ രക്തബന്ധുക്കള്‍ അന്യോന്യം കൂടുതല്‍ അവകാശമുള്ളവരാണ്, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വ്വജ്ഞനാണ്.
ഇസ്ലാമിക സാഹോദര്യ ബന്ധത്തെ ആസ്പദമാക്കി പിന്തുടര്ച്ചാവകാശം സ്ഥാപി തമാകുന്നതല്ല, രക്ത ബന്ധത്തിന്റെയോ വിവാഹബന്ധത്തിന്റെയോ അടിസ്ഥാനത്തില്‍ ബാധകമാകുന്ന മറ്റ് അവകാശങ്ങളും ദീനീ സാഹോദര്യത്തിന്റെ പേരില്‍ ലഭിക്കുന്നതല്ല. 33: 6 ല്‍, വിശ്വാസികള്‍ നബിക്ക് അവരുടെ ആത്മാവിനെക്കാള്‍ പ്രാധാന്യം കൊടുക്കുന്നതാണ്, നബിയുടെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാണ്, ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും പലായനം ചെയ്തുവന്നവരെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. അറിയപ്പെട്ട നിലയില്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാര വും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാണ്, അനന്തരാവകാശം ഗ്രന്ഥത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാ ക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
അദ്ദിക്ര്‍ കൊണ്ട് ആദ്യമാദ്യം മുന്നറിയിപ്പ് നല്‍കേണ്ടത് കുടുംബത്തില്‍ നിന്ന് അ ടുത്തവരെയാണെന്ന് 26: 214 ല്‍ പറഞ്ഞിട്ടുണ്ട്. 17: 26 ല്‍, കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്ക് അവരുടെ വിഹിതം നല്‍കുക എന്ന് പറഞ്ഞിട്ടുണ്ട്. ദാനധര്‍മങ്ങള്‍ നല്കുന്നതി ല്‍ കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അതുവഴി കുടുംബബന്ധം സ്ഥാപിക്കല്‍ കൂടി നടപ്പിലാകുമെന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ കാര്യത്തില്‍-അദ്ദിക്റിന്റെ കാര്യത്തില്‍-വിരോധം വെക്കുന്നവര്‍ എത്ര അടുത്തവരാണെങ്കിലും അവരോട് സ്നേഹത്തോടുകൂടി പെരുമാറാനും അവരെ രക്ഷാധികാരികളും സഹായികളുമായി സ്വീകരിക്കാനും വിശ്വാസികള്‍ക്ക് പാടില്ലെന്ന് 9: 23-24; 58: 22; 60: 1, 9 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന അത്തരം കപടവിശ്വാസികള്‍ക്ക് മയ്യിത്ത് നമസ്കരിക്കരുതെന്ന് 9: 84 ലും, ഒരാള്‍ നരകത്തിന്റെ സഹവാസിയാണെന്ന് വെ ളിവായതിന് ശേഷം അവനുവേണ്ടി പൊറുക്കലിനെ തേടാന്‍ നബിക്കോ വിശ്വാസികള്‍ ക്കോ പാടില്ല, അവര്‍ കുടുംബത്തില്‍ നിന്ന് എത്ര അടുത്തവരാണെങ്കിലും ശരി എന്ന് 9: 113-114 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടി മാ ത്രമേ പൊറുക്കലിനെത്തേടാന്‍ പാടുള്ളൂ എന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും 47: 19; 71: 28 സൂക്തങ്ങളിലൂടെ പ്രപഞ്ചനാഥന് കല്പിക്കുന്നത്. വിശ്വാസി മാത്രമേ അദ്ദിക്റിനെ വിശ്വാസികളെയും കാഫിറുകളെയും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ലായി ഉപയോഗപ്പെടുത്തുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ടവര്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അവരുടെ സങ്കേതം നരകക്കുണ്ഠമാണെന്ന് 4: 150-151; 9: 67-68 സൂക്തങ്ങളി ല്‍ വിവരിച്ചിട്ടുണ്ട്. പ്രകാശ ഗ്രന്ഥമായ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള ബന്ധം മാത്രമേ വിശ്വാസികള്‍ ഇഹത്തില്‍ സ്വീകരിക്കാന്‍ പാടുള്ളൂ. അദ്ദിക്റിന് വിരുദ്ധമായ ബന്ധങ്ങ ളെല്ലാം പരലോകത്ത് പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67 ല്‍ പറഞ്ഞിട്ടുണ്ട്. 9: 73 ലൂടെ നബിയേയും വിശ്വാസികളേയും വിളിച്ച്, കപടവിശ്വാസികളോടും നിഷേധത്തിനുമേല്‍ നിഷേധം സ്വീകരിക്കുന്ന കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തണമെന്നും അവരോട് പരുഷമായി പെരുമാറണമെന്നും അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഗ്രന്ഥത്തിന്റെ ആശയത്തിലേ ക്ക് വരാത്ത മാതാപിതാക്കള്‍, മക്കള്‍, ഭാര്യാഭര്ത്താക്കന്മാര് ആരാണെങ്കിലും ശരി, അ വരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും മനസ്സുകൊണ്ട് അവരെ വെ റുക്കുകയും വേണം. അതാണ് 'അല്ലാഹുവിന്റെ തൃപ്തിയില്‍ തൃപ്തിപ്പെടുകയും അല്ലാഹുവിന്റെ കോപത്തില്‍ കോപിക്കുകയും അല്ലാഹുവിന്റെ തൃപ്തിയില്‍ നല്‍കുകയും അല്ലാഹുവിന്റെ അതൃപ്തിയില്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല' എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്റെ പൊരുള്‍. വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് 40: 40 ല്‍ പറഞ്ഞിട്ടുണ്ട്. 'നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല, നിങ്ങളുടെ ദേഹേച്ഛ ഞാന്‍ കൊണ്ടുവന്നത്-മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍-പിന്‍പറ്റുന്നതുവരെ' എന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 186; 7: 8-9; 9: 65; 10: 100 വി ശദീകരണം നോക്കുക.