( അന്നിസാഅ് ) 4 : 73

وَلَئِنْ أَصَابَكُمْ فَضْلٌ مِنَ اللَّهِ لَيَقُولَنَّ كَأَنْ لَمْ تَكُنْ بَيْنَكُمْ وَبَيْنَهُ مَوَدَّةٌ يَا لَيْتَنِي كُنْتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا

അല്ലാഹുവില്‍നിന്നുള്ള ഒരു അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കിലോ, അവനും നിങ്ങള്‍ക്കുമിടയില്‍ യാതൊരു മൈത്രിബന്ധവും ഉണ്ടായിട്ടേയില്ല എന്ന മട്ടില്‍ അവന്‍ പറയുകതന്നെ ചെയ്യും: ഹാ! എന്‍റെ നാശം, ഞാനും അവരോടൊപ്പമുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ വമ്പിച്ച നേട്ടം എനിക്കും ലഭിക്കുമായിരുന്നല്ലോ!

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. ഇന്ന് ലോകര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും നശീകരണപ്രവര്‍ത്തനങ്ങള്‍ക്കും എതിരായി ഉപയോഗപ്പെടുത്താനുള്ള ശക്തമായ ആയുധമായി അദ്ദിക്റിനെ പരിചയപ്പെടുത്തുന്ന വിശ്വാസിക്ക് വല്ല വിപത്തും സംഭവിച്ചുകാണാനാണ് 4: 150 -151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ ആഗ്രഹിക്കുന്നത്. 

ഭൂമിയുടെ തിരിച്ചുകറക്കവും മസീഹുദ്ദജ്ജാലിന്‍റെ പുറപ്പെടലും നീട്ടിവെക്കുക എന്ന ലക്ഷ്യം വെച്ച് പ്രകാശമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവനാണ് വിശ്വാസി എങ്കില്‍, 9: 32-33 ല്‍ വിവരിച്ച പ്രകാരം കാഫിറുകള്‍ അതിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. ഇജാസില്‍ മഹ്ദി ഇമാമിന്‍റെ വരവോടെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. 48: 6 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അവരുടെ അനുയായികളായ മു ശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ 'ഓ എന്‍റെ കഷ്ടം! ഞാന്‍ അദ്ദിക്ര്‍ പിന്‍പറ്റുന്നവനായിരുന്നെങ്കില്‍ ഇപ്പോള്‍ വിശ്വാസികളോടൊപ്പം ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുമായിരുന്നല്ലോ' എന്ന് വിലപിക്കുന്നതാണ്. 25: 27-29 ല്‍ പറഞ്ഞ പ്രകാരം വിധിദിവസം ഇത്തരം ആക്രമികള്‍, 'ഓ കഷ്ടം! ഞാന്‍ ഇന്നയിന്ന ആളെ ആത്മമിത്രമാ യി തെരഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്ന് കിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്! പിശാച് മനുഷ്യന് ഒരു മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്നതാണ്. ഇത്തരം കുഫ്ഫാറുകള്‍ വിശ്വാസികളോട് അവരുടെ പ്രകാശം ചോദിക്കുന്ന രംഗം 57: 13-16 ലും പറഞ്ഞിട്ടുണ്ട്. 

25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയെന്നും 7: 40 ല്‍ ഭ്രാന്തന്മാരെന്നും 98: 6 ല്‍ കരയിലെ ദുഷ്ടജീവികളെന്നും 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദു ഷ്ട ജീവിയെന്നും വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇ നി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുകയില്ല എന്നതിനാല്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് പ്രവാചകന്‍ മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും അവരോട് നിങ്ങള്‍ അത് ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാന്‍ ശ്രമിക്കണമെന്ന് ഉപദേശിക്കുകയുമാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത്. 2: 254-258; 3: 161-162; 9: 73 വിശദീകരണം നോക്കുക.