الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۖ كَبُرَ مَقْتًا عِنْدَ اللَّهِ وَعِنْدَ الَّذِينَ آمَنُوا ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ
യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ സൂക്തങ്ങളില് തര്ക്കം നടത്തുന്നവരാണ് അവര്, അല്ലാഹുവിന്റെ അടുക്കല് അങ്ങേയറ്റം വിരോധമു ള്ളവരാണ് അവര്-വിശ്വാസികളായവരുടെ അടുക്കലും, അപ്രകാരം എല്ലാഓ രോ അഹംഭാവിയായ സ്വേച്ഛാധിപതിയുടെ ഹൃദയത്തിലും അല്ലാഹു മുദ്ര വെ ക്കുന്നു.
പ്രമാണം തെളിവായ അദ്ദിക്ര് തന്നെയാണ്. അല്ലാഹുവിന്റെ സൂക്തങ്ങളില് തര് ക്കം നടത്തുന്ന ഇത്തരം അഹംഭാവികളായ സ്വേച്ഛാധിപതികളോട് അല്ലാഹുവിന് അധി കരിച്ച വിരോധമാണുള്ളത്. അതുപോലെ വിശ്വാസികളും അവരോട് വിരോധം വെച്ചുപുലര്ത്തണമെന്നാണ് സൂക്തം കല്പിക്കുന്നത്. പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര് മൂടിവെയ്ക്കുന്ന കപടവിശ്വാസി കളാണ് ഇന്ന് സമുദായത്തില് ഫിര്ഔനിന്റെ സ്ഥാനത്തുള്ളവര്. അവരോട് അദ്ദിക്ര് കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് വിശ്വാസികള് കല്പിക്കപ്പെട്ടിരിക്കുന്നത്. നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ച് തി ന്മ കല്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്ത് അല്ലാഹുവിനെ വിസ്മരിച്ച് തെ മ്മാടികളായി ജീവിക്കുന്ന കപടവിശ്വാസികളെയും കുഫ്ഫാറുകളെയും ശിക്ഷിക്കാനാ ണ് അദ്ദിക്ര് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് 9: 67-68 ല് പറഞ്ഞിട്ടുണ്ട്. 9: 73; 31: 5-6; 63: 3-4 വിശദീകരണം നോക്കുക.