( മുഅ്മിന്‍ ) 40 : 54
هُدًى وَذِكْرَىٰ لِأُولِي الْأَلْبَابِ
-ബുദ്ധിമാന്മാര്‍ക്ക് സന്മാര്‍ഗവും അനുസ്മരണവുമായ ഗ്രന്ഥം.
മൊത്തം മനുഷ്യര്‍ക്കുമുള്ള സന്മാര്‍ഗവും ശരിയും തെറ്റും തിരിച്ചറിയാനുള്ള ഉരക്കല്ലും സ്പഷ്ടവും വ്യക്തമായ വായനയുമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിന്‍റെ 40 പേരുകളില്‍ ഒന്നുപോലും ലോകരോട് പറയാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്കുള്ള ഉണര്‍ത്തലായ അദ്ദിക്റിനെ ഈ ജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33-34; 35: 32; 39: 17-18 വിശദീകരണം നോക്കുക.