( മുഅ്മിന്‍ ) 40 : 55

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ وَاسْتَغْفِرْ لِذَنْبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ

അപ്പോള്‍ നീ ക്ഷമിക്കുക, നിശ്ചയം അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെ യാകുന്നു, നിന്‍റെ പാപങ്ങള്‍ക്ക് നീ പൊറുക്കലിനെത്തേടുക, പ്രദോഷങ്ങളി ലും പ്രഭാതങ്ങളിലും നിന്‍റെ നാഥനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുകയും ചെ യ്യുക. 

നീ നിന്‍റെ നാഥനെ വളരെ വിനീതനായും ഉള്ളിന്‍റെ ഉള്ളില്‍ ഭയപ്പെട്ടുകൊണ്ടും വാക്കുകള്‍ ഉച്ചരിക്കാതെ ആത്മാവുകൊണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സ്മരിക്കുക, നീ പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെടുകയും അരുത് എന്ന് 7: 205 ല്‍ പറഞ്ഞിട്ടുണ്ട്. 2: 152; 9: 71-72; 30: 17-18 വിശദീകരണം നോക്കുക.