( മുഅ്മിന്‍ ) 40 : 64

اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُمْ مِنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ

നിങ്ങള്‍ക്ക് ഭൂമിയെ വാസയോഗ്യമാക്കിത്തന്നവനും ആകാശത്തെ മേലാപ്പാ ക്കിത്തന്നവനുമാകുന്നു അല്ലാഹു, അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങ നെ നിങ്ങളുടെ രൂപം ഏറ്റവും ഭംഗിയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്തു, പരി ശുദ്ധമായ വിഭവങ്ങളില്‍നിന്നെല്ലാം നിങ്ങള്‍ക്ക് പ്രദാനം ചെയ്തു, അതാണ് നിങ്ങളുടെ അല്ലാഹു-നിങ്ങളുടെ ഉടമ, അപ്പോള്‍ സര്‍വ്വലോകങ്ങളുടേയും ഉട മയായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു.

ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ക്ക് മാത്രമേ അവന്‍റെ രൂപവും സ്വഭാവവും ഉണ്ടാവുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പ ത് കുഫ്ഫാറുകളും 8: 48 ല്‍ വിശദീകരിച്ച പ്രകാരം അവരുടെ ജിന്നുകൂട്ടുകാരനെ വി ശ്വാസിയാക്കാത്തവരായതിനാല്‍ പിശാചിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരാണ്. അവരില്‍ ഏതൊരാളും മരണപ്പെടുക അവരുടെ ആത്മാവിന്നെതിരെ നിശ്ചയം അവര്‍ കാ ഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും ദുഃഖത്തോടുകൂടി പിശാചിനെ കണ്ടുകൊണ്ടുമാണ് എന്ന് 7: 37 ലും 75: 24 ലും പറഞ്ഞിട്ടുണ്ട്. 2: 21-22; 23: 14; 95: 4-5 വിശദീകരണം നോക്കുക.