( മുഅ്മിന്‍ ) 40 : 72

فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ

-ചുട്ടുപ്പഴുത്ത വെള്ളത്തിലേക്ക്; പിന്നെ നരകത്തില്‍ തിളപ്പിക്കപ്പെടുന്നവരാ വുകയും ചെയ്യുന്ന സന്ദര്‍ഭം,

ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളി പ്പറയുകയും ചെയ്യുന്ന കാഫിറുകളെ പട്ടിയുടെ രൂപത്തില്‍ കഴുത്തില്‍ ചങ്ങലകളിട്ടുകൊ ണ്ടാണ് നരകത്തില്‍ ബന്ധിക്കുക. നിശ്ചയം കാഫിറുകള്‍ക്ക് നാം വളയങ്ങളും ചങ്ങലക ളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ടെന്ന് 76: 4 ല്‍ പറഞ്ഞിട്ടുണ്ട്. 18: 101 ല്‍ പ റഞ്ഞ പ്രകാരം ദിക്രീ എന്ന ഗ്രന്ഥം കേള്‍ക്കാന്‍ തയ്യാറാകാത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്തവരുമാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദു ഷ്ടജീവികളെന്ന് 8: 22, 55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 176; 9: 67-68; 69: 25-33 വിശദീ കരണം നോക്കുക.