( മുഅ്മിന് ) 40 : 81
وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنْكِرُونَ
അവന്റെ സൂക്തങ്ങള്‍ അവന് നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു, അ പ്പോള്‍ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വെറു ക്കുന്നത്?
അല്ലാഹുവിന്റെ സൂക്തങ്ങള്‍ മനുഷ്യരിലും ദിഗന്തങ്ങളിലും അവന് അനുദിനം പ്രത്യക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് 41: 53 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്താത്തവര്‍ക്ക് അത് തിരിച്ചറിയാന്‍ സാ ധിക്കുകയില്ല. അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരുമായ ഫുജ്ജാറുകള്‍ നേ രെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല എന്ന് 2: 18, 170 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 21: 50; 36: 46; 38: 29 വിശദീകരണം നോക്കുക.