( ഫുസ്വിലത്ത് ) 41 : 10

وَجَعَلَ فِيهَا رَوَاسِيَ مِنْ فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِلسَّائِلِينَ

അതില്‍, അതിന്‍റെ ഉപരിഭാഗത്ത് പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും അതില്‍ അ നുഗ്രഹങ്ങള്‍ നിറക്കുകയും അതിലെ വിഭവങ്ങളെല്ലാം ക്ലിപ്തമാക്കി നിജപ്പെ ടുത്തിവെക്കുകയും ചെയ്തവന്‍-നാല് നാളുകളിലായിട്ട്, ചോദിക്കുന്നവര്‍ക്കു ള്ള മറുപടിയായിക്കൊണ്ട്.

ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ള സര്‍വ്വവസ്തുക്കളെയും ആറു നാളുകളിലായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് ഗ്രന്ഥത്തില്‍ എല്ലായിടങ്ങളിലും പറ ഞ്ഞിട്ടുള്ളത്. ഇവിടെ ഭൂമിയെ രണ്ട് നാളുകളിലായും ഭൂമിയിലുള്ള മനുഷ്യരടക്കമുള്ള സ ര്‍വ്വസൃഷ്ടികളെയും സംഭവങ്ങളെയും രണ്ട് നാളുകളിലായും സൃഷ്ടിക്കുകയും നിശ്ചയിക്കുകയും ചെയ്തു, അങ്ങനെ നാല് നാളുകളിലായിട്ടാണ് സൃഷ്ടിച്ചത് എന്നാണ് പറയുന്ന ത്. യഥാര്‍ത്ഥത്തില്‍ അല്ലാഹു ഒരുകാര്യം ഉദ്ദേശിച്ചാല്‍ അവന്‍ അതിനോട് പറയലാണ്: 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്നായിരിക്കെ ഇവിടെ ഇപ്രകാ രം വിവരിച്ചിട്ടുള്ളത് ചോദിക്കുന്നവര്‍ക്ക് മറുപടിയായിക്കൊണ്ടാണ്. ഏഴ് ആകാശങ്ങളെ രണ്ട് നാളുകളിലായി സംവിധാനിച്ചു എന്ന് സൂക്തം 12 ലും പറഞ്ഞിട്ടുണ്ട്. 2: 29; 25: 59; 32: 4; 87: 2-3 വിശദീകരണം നോക്കുക.