هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
അവന് തന്നെയാണ് ഭൂമിയിലുള്ളത് മുഴുവനും നിങ്ങള്ക്കുവേണ്ടി സൃഷ്ടിച്ചത്, പിന്നെ അവന് ആകാശത്തേക്ക് തിരിഞ്ഞു, അങ്ങനെ അവയെ ഏഴ് ആകാശങ്ങളായി സംവിധാനിച്ചു, അവന് എല്ലാഓരോ വസ്തുവിനെക്കുറിച്ചും അറിയുന്നവനുമാണ്.
25: 59; 32: 4; 50: 38 തുടങ്ങിയ സൂക്തങ്ങളില് ആകാശഭൂമികളും അവക്കിടയിലുള്ള സര്വ്വ വസ്തുക്കളും ആറ് നാളുകളിലായിട്ടാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് നാളുകളില് ഭൂമിയെ സൃഷ്ടിച്ച സര്വ്വലോകങ്ങളുടെയും ഉടമയായ നാഥന് പകരക്കാരെ ഉണ്ടാക്കി നിങ്ങള് അവനെ നിഷേധിക്കുക തന്നെയാണോ എന്ന് 41: 9 ല് ചോദിച്ചിട്ടുണ്ട്. ഭൂമിയുടെ മുകളില് പര്വ്വതങ്ങളെ നാട്ടി, അതില് എല്ലാ വസ്തുക്കളെയും (സൃഷ്ടികളുടെ ഓരോരുത്തരുടെയും താല്പര്യവും ആവശ്യവും പരിഗണിച്ചുകൊണ്ട്)ക്ലിപ്തമായ തോതില് നാല് ദിവസങ്ങളിലായിക്കൊണ്ട് സംവിധാനിച്ചു-ചോദിക്കുന്നവര്ക്ക് മറുപ ടിയായിക്കൊണ്ട് എന്ന് 41: 10 ലും, പിന്നെ അവന് ആകാശത്തേക്ക് തിരിഞ്ഞു, അത് പുകയായിരുന്നു, അങ്ങനെ അവന് അതിനോടും ഭൂമിയോടും പറഞ്ഞു: ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രൂപപ്പെട്ടുവരിക, അപ്പോള് അവരണ്ടും പറഞ്ഞു: ഞങ്ങള് ഇതാ നിനക്ക് വഴിപ്പെ ട്ട് വന്നിരിക്കുന്നു എന്ന് 41: 11 ലും, ആകാശങ്ങളെ രണ്ട് നാളുകളില് ഏഴ് തട്ടുകളായിട്ട് സംവിധാനിക്കുകയും എല്ലാ ഓരോ ആകാശത്തിനും അതിന്റെ കല്പനകള് ബോധനം ചെയ്യുകയും ചെയ്തു എന്ന് 41: 12 ലും പറഞ്ഞിട്ടുണ്ട്. (രണ്ട് നാളുകളിലായിക്കൊണ്ട് ഭൂ മിയെയും രണ്ട് നാളുകളിലായിക്കൊണ്ട് ഭൂമിയുടെ മുകളിലുള്ള സര്വ്വ വസ്തുക്കളെയും രണ്ട് നാളുകളിലായിക്കൊണ്ട് ഏഴ് ആകാശങ്ങളെയും, ഇങ്ങനെ ആകാശഭൂമികളും അവ ക്കിടയിലുള്ള സര്വ്വവസ്തുക്കളും ആറ് നാളുകളിലായിട്ടാണ് അല്ലാഹു സംവിധാനിച്ചത് എന്ന് സാരം). 21: 30 ല്, കാഫിറുകളായിട്ടുള്ളവര് കാണു ന്നില്ലെയോ-നിശ്ചയം ആകാശ ങ്ങളും ഭൂമിയും അവ രണ്ടും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു എന്നും അപ്പോള് നാം അവ രണ്ടിനേയും വേര്പെടുത്തി സംവിധാനിച്ചുവെന്നും, എല്ലാ ഓരോ വസ്തുവിനും ജീ വന് നിലനിര്ത്തുന്നതിന് വെള്ളം നാം അനിവാര്യമാക്കുകയും ചെയ്തു, അപ്പോള് അവര് വിശ്വസിക്കുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടു ള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടി രിക്കെ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ നാഥനെക്കുറിച്ച് 25: 59 ല് പറഞ്ഞ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് പ്രവാചകനോട് കല്പിച്ചിട്ടുള്ളത്. ഏതൊരാ ളും അറിവില്ലാത്ത കാര്യങ്ങള് ചോദിക്കേണ്ടത് അദ്ദിക്റിന്റെ രചയിതാവിനോടാണ് എ ന്ന് 16: 43; 21: 7 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 13: 2-3; 67: 1-3; 87: 2-3 വിശദീകരണം നോ ക്കുക.