( ഫുസ്വിലത്ത് ) 41 : 24

فَإِنْ يَصْبِرُوا فَالنَّارُ مَثْوًى لَهُمْ ۖ وَإِنْ يَسْتَعْتِبُوا فَمَا هُمْ مِنَ الْمُعْتَبِينَ

അങ്ങനെ അവര്‍ ക്ഷമിക്കുകയാണെങ്കില്‍ അപ്പോള്‍ നരകം തന്നെയാണ് അവ ര്‍ക്കുള്ള സങ്കേതം, ഇനി അവര്‍ വിട്ടുവീഴ്ച തേടുന്നവരാണെങ്കിലോ, അപ്പോ ള്‍ വിട്ടുവീഴ്ച നല്‍കപ്പെടുന്നവരിലും അവര്‍ പെടുകയില്ല. 

അദ്ദിക്റിനെ മൂടിവെക്കുകയും അതിന് വിരുദ്ധമായ ജീവിതം മെനഞ്ഞെടുത്ത് ജന ങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോ പത്തിന് വിധേയരായ കപടവിശ്വാസികള്‍ എന്നെന്നും നരകത്തിന്‍റെ അടിത്തട്ടില്‍ കഴിഞ്ഞു കൂടേണ്ടവരാണെങ്കില്‍ അവരെ അന്ധമായി പിന്‍പറ്റുന്ന 1: 7 ല്‍ പറഞ്ഞ വഴിപിഴച്ച അനു യായികള്‍ ശിക്ഷാകാലാവധി കഴിഞ്ഞശേഷം സ്വര്‍ഗത്തിലുള്ള വിശ്വാസികളെക്കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് നരകത്തില്‍ നിന്ന് കയറ്റപ്പെടുന്നവരാണ്. 9: 67-68, 80; 34: 23; 39: 47 -48, 71-72 വിശദീകരണം നോക്കുക.