( ഫുസ്വിലത്ത് ) 41 : 48

وَضَلَّ عَنْهُمْ مَا كَانُوا يَدْعُونَ مِنْ قَبْلُ ۖ وَظَنُّوا مَا لَهُمْ مِنْ مَحِيصٍ

മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവരെല്ലാം അവരെത്തൊട്ട് വഴി മാറിപ്പോകുന്നതും അവര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയുമില്ല എന്ന് ബോധ്യം വരുന്നതുമാണ്.

വിശ്വാസം രൂപപ്പെടുത്താതെ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ പരിഗണിക്കാത്തവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരുമാണ്. അവര്‍ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നവരാണ് എന്ന് 7: 37 ല്‍ വാ യിച്ചവരാണ്. അവരോട് 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവി തരീതിയും' എന്ന് പ്രഖ്യാപിക്കാനാണ് 109: 6 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. 6: 94; 7: 52-53; 40: 69-75 വിശദീകരണം നോക്കുക.