( ഫുസ്വിലത്ത് ) 41 : 49
لَا يَسْأَمُ الْإِنْسَانُ مِنْ دُعَاءِ الْخَيْرِ وَإِنْ مَسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ
നന്മക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതില് മനുഷ്യന് മടുപ്പുളവാകുന്നില്ല, എന്നാല് അവനെ വല്ല തിന്മയും ബാധിച്ചാലോ, അപ്പോള് അവന് മനംമടുത്ത ആശ യറ്റവനാകുന്നു.
അല്ലാഹുവിന്റെ സംസാരമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്ക്ക് നന്മ മാത്രമേ സംഭവിക്കുകയുള്ളൂ. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള് തിന്മ കല്പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായതിനാല് അവരോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകാഗ്നിയാണെന്ന് 9: 67-68 ലും; മാലിന്യമാ യ അവര് അത് ഇവിടെ സമ്പാദിക്കുന്നതാണ് എന്ന് 9: 80-82 ലും പറഞ്ഞിട്ടുണ്ട്. 17: 83; 39: 8, 53; 42: 20 വിശദീകരണം നോക്കുക.