( അശ്ശൂറ ) 42 : 19

اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَنْ يَشَاءُ ۖ وَهُوَ الْقَوِيُّ الْعَزِيزُ

അല്ലാഹു തന്‍റെ അടിമകളെക്കുറിച്ച് സൂക്ഷ്മജ്ഞാനി തന്നെയാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നു, അവന്‍ ശക്തനാ യ അജയ്യനുമാകുന്നു.

ത്രികാലജ്ഞാനിയായ അല്ലാഹു അവന്‍റെ അടിമകളെക്കുറിച്ച് സൂക്ഷ്മജ്ഞാനമു ള്ളവനാണ്. അപ്പോള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ആ ര്‍ക്ക് എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കുന്നത് അവന്‍ തന്നെയാണ്. ആര്‍ക്കാണോ അത് നല്‍കിയത് അവരില്‍ അത് നിലനിര്‍ത്താനും കഴിവുള്ളവന്‍ തന്നെയാണ് ശക്തനും അജയ്യനുമായ അവന്‍ എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 4: 32; 6: 103-104; 25: 58; 67: 14 വിശദീകരണം നോക്കുക.