( അശ്ശൂറ ) 42 : 31

وَمَا أَنْتُمْ بِمُعْجِزِينَ فِي الْأَرْضِ ۖ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ

നിങ്ങള്‍ ഭൂമിയില്‍ അതിജയിക്കുന്നവരൊന്നുമല്ല, നിങ്ങള്‍ക്ക് അല്ലാഹുവിനെ ക്കൂടാതെ സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ ആരുമില്ലതാനും. 

മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്ന് ഭൂമിയില്‍ ലയിച്ചതുകാരണം പുനര്‍സൃഷ്ടിക്കപ്പെടു കയില്ല എന്നോ മരണത്തെ അതിജയിച്ച് അല്ലാഹുവിനെ പരാജയപ്പെടുത്താമെന്നോ കാഫി റുകള്‍ കരുതേണ്ടതില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. കുഫ്ഫാറുകളും ക പടവിശ്വാസികളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സാക്ഷിയും ഇമാ മും കാരുണ്യവും സത്യവുമായ അദ്ദിക്റിനെ മൂടിവെച്ച് പ്രപഞ്ചനാഥനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ പരലോകം കൊണ്ട് വിശ്വസിക്കാത്ത അക്രമികളാണെന്ന് 11: 17-19 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 13: 41-42; 32: 10; 34: 3 വിശദീകരണം നോക്കുക.