( അശ്ശൂറ ) 42 : 5

تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْ فَوْقِهِنَّ ۚ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَنْ فِي الْأَرْضِ ۗ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ

ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്തുനിന്നും പൊട്ടിപ്പിളരുമാറാകുന്നു, മല ക്കുകള്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് പരിശുദ്ധപ്പെടുത്തിക്കൊണ്ടി രിക്കുകയും ഭൂമിയിലുള്ളവര്‍ക്കുവേണ്ടി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കു കയുമാകുന്നു; അറിഞ്ഞിരിക്കുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരു ണ്യവാന്‍ തന്നെയാണ്.

സൂക്തം 17 ല്‍ പറഞ്ഞ, പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതിരുന്നാല്‍ ആകാശം പൊട്ടിപ്പി ളരുന്നതും ഭൂമിയുടെ മുകളില്‍ ആപതിക്കുന്നതുമാണ്. അതിനുള്ള സമയം അടുത്തുകൊ ണ്ടിരിക്കുകയാണ്. മലക്കുകള്‍ ഭൂമിയിലുള്ള എല്ലാവര്‍ക്കും വേണ്ടി പൊറുക്കലിനെ തേടു ന്നില്ല, മറിച്ച് നാഥന്‍റെ ഗ്രന്ഥത്തെ ജീവിപ്പിക്കുകവഴി പ്രപഞ്ചം നിലനിര്‍ത്തുന്ന വിശ്വാസി കള്‍ക്കുവേണ്ടി മാത്രമാണ് പൊറുക്കലിനെ തേടുന്നത് എന്ന് 40: 7-9 സൂക്തങ്ങളിലും, അ ദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെയും കുഫ്ഫാറുകളെയും അല്ലാഹുവും മല ക്കുകളും മനുഷ്യരുമെല്ലാം ശപിക്കുകയാണ് ചെയ്യുന്നത് എന്ന് 2: 159-161 ലും പറഞ്ഞി ട്ടുണ്ട്. 16: 1; 22: 65; 40: 47-50 വിശദീകരണം നോക്കുക.