( സുഗ്റുഫ് ) 43 : 27
إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ
-എന്നെ വിരിപ്പിച്ചുണ്ടാക്കിയവനെയൊഴികെ, അപ്പോള് നിശ്ചയം അവന് എ ന്നെ മാര്ഗദര്ശനം ചെയ്യുകതന്നെ ചെയ്യും.
ഇബ്റാഹീമിന്റെ പിതാവും ജനതയും വിഗ്രഹങ്ങളെ പൂജിച്ചുകൊണ്ടിരുന്നവരായിരുന്നു. അപ്പോള് ഇബ്റാഹീം അവരോട് പറയുകയാണ്: എന്നെ വിരിപ്പിച്ചുണ്ടാക്കിയ അ ല്ലാഹുവല്ലാതെ നിങ്ങളുടെ കൈകള്കൊണ്ട് ഉണ്ടാക്കിയതും നിങ്ങള് സേവിച്ചുകൊണ്ടിരി ക്കുന്നതുമായവയെത്തൊട്ടെല്ലാം ഞാന് വിമുക്തനും വിരക്തനുമാണ്. എന്റെ സ്രഷ്ടാവ് എനിക്ക് സന്മാര്ഗ്ഗം കാണിച്ചുതരികതന്നെ ചെയ്യും. 9: 31; 10: 35; 14: 51-52; 26: 77-83 വിശദീ കരണം നോക്കുക.